കടുവ, പുലി ശല്യം: പെരുന്തട്ടയിൽ കാടുനീക്കൽ തുടങ്ങി
1495332
Wednesday, January 15, 2025 5:54 AM IST
കൽപ്പറ്റ: കടുവ, പുലി ശല്യമുള്ള വെള്ളാരംകുന്ന്, പെരുന്തട്ട എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ കാടുനീക്കൽ തുടങ്ങി. നഗരസഭ, ജനകീയ സമിതി, വനം വകുപ്പ്, കോഫീ ബോർഡ് എന്നിവ സംയുക്തമായാണ് അടിക്കാട് വെട്ടിമാറ്റുന്നത്.
നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ പള്ളിയാൽ, രാജാറാണി, കൗണ്‍സിലർമാരായ പി. വിനോദ്കുമാർ, സുഭാഷ്, കെ. അജിത, റൈഹാനത്ത് വടക്കേതിൽ,
ജനകീയ പ്രതിരോധ സമിതി ചെയർമാൻ ബെന്നി ലൂയിസ്, വനം, കോഫി ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. വരുംദിവസങ്ങളിൽ കാടുനീക്കൽ തുടരും.