പെയിൻ ആൻഡ് പാലിയേറ്റീവ് ദിനം ആചരിച്ചു
1496041
Friday, January 17, 2025 5:41 AM IST
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടേയും കൽപ്പറ്റ ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ കീഴിലുള്ള പ്രൈമറി, സെക്കൻഡറി പാലിയേറ്റീവ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനചാരണവും റാലിയും സങ്കടിപ്പിച്ചു. പാലിയേറ്റീവ് ദിനാചരണം നഗരസഭ ചെയർമാൻ ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു.
കാവുംമന്ദം: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തരിയോട് പഞ്ചായത്തിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കാവുംമന്ദത്ത് റാലിയും പൊതുസമ്മേളനവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ. ഷാജു പാലിയേറ്റീവ് ദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, പി.വി. ജയിംസ്, ശാന്തി അനിൽ, റിയ ഐസൺ, കെ.കെ. രാജാമണി, ബീന അജു, എൻ. എം. മാത്യു, മുഹമ്മദ് ബഷീർ, കെ.വി. രാജേന്ദ്രൻ, പ്രീജി എന്നിവർ പ്രസംഗിച്ചു.
തരിയോട് സെക്കൻഡറി പാലിയേറ്റീവ് കെയർ സെക്രട്ടറി എം. ശിവാനന്ദൻ സ്വാഗതവും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയർമാർ വിവിധ സ്കൂളുകളിൽനിന്നുള്ള എൻസിസി, എസ്പിസി കേഡറ്റുകൾ, എൻഎസ്എസ് വോളണ്ടിയർമാർ, പൊതുജനങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
കണിയാന്പറ്റ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ദിനം ആചരിച്ചു. പ്രസിഡന്റ് കെ.വി. രജിത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു. അഡോറ എക്സിക്യുട്ടീവ് ഡയറക്ടർ നർഗീസ് ബീഗം, പ്രോജക്ട് വിഷൻ കോ ഓർഡിനേറ്റർ റഷീന സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നിത്യ ബിജു, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണ് സീനത്ത് തൻവീർ,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സന്ധ്യ ലിഷു, നജീബ് കരണി, ലത്തീഫ് മേമടൻ, ബിനു ജേക്കബ്, കെ. കുഞ്ഞായിഷ, സിഡിഎസ് ചെയർപേഴ്സണ് റഹിയാനത്ത് ബഷീർ, മെഡിക്കൽ ഓഫീസർ ഡോ.സിത്താര, എച്ച്ഐ രാഖി ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
പടിഞ്ഞാറത്തറ: സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ്ദിനം ആചരിച്ചു. വൈകുന്നേരം ടൗണിൽ നടത്തിയ സന്ദേശ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ മുഖ്യ പ്രഭാഷണം നടത്തി.
പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ അച്ചാരത്ത്, പി. സുധീർ, വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് ഗഫൂർ താന്നിയേരി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.