ദുരന്തബാധിതർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു
1495758
Thursday, January 16, 2025 5:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരിലെ തയ്യൽത്തൊഴിലാളികൾക്ക് കൽപ്പറ്റ എംഎൽഎ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും ചേർന്ന് സയ്യൽ മെഷീൻ വിതരണം ചെയ്തു. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് റയീസ് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി താജുദ്ദീൻ, റൗഫ് മലയിൽ എന്നിവർ പ്രസംഗിച്ചു.