വാടക വീട്ടിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
1495337
Wednesday, January 15, 2025 5:54 AM IST
അന്പലവയൽ: വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും വാടകവീട്ടിൽ നിന്ന് പിടികൂടി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ നെൻമേനി വലിയമൂലയിലെ വാടക വീട്ടിൽ നിന്നാണ് 0.26 ഗ്രാം എംഡിഎംഎയും 0.64 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.
ചെറിയ കവറുകളിലാക്കി വിൽപ്പനയ്ക്ക് തയാറാക്കിവച്ച നിലയിലായിരുന്നു. വാടക വീട്ടിൽ താമസിച്ചിരുന്ന നെൻമേനി, മാടക്കര, രാഹുൽ(25) പോലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.
കൊളഗപ്പാറ, പുളിക്കൽ വീട്ടിൽ സൈനബ(48), ലഹരി വസ്തുക്കൾ വാങ്ങാനായി എത്തി വീട്ടിൽ ഉണ്ടായിരുന്ന അച്ചൂരാനം, പാലത്തുള്ളി പി. നൗഫൽ(26), മാടക്കര, കുയിലപറന്പിൽ മുഹമ്മദ് അനസ്(26) എന്നിവരെ അറസ്റ്റ് ചെയ്തു.