മുണ്ടക്കൈ ദുരന്തബാധിതരോടുള്ള അവഗണന ക്രൂരം: വി.ഡി. സതീശൻ
1495331
Wednesday, January 15, 2025 5:54 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന ക്രൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈ ദുരന്തബാധിതർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പോലും വ്യവഹാരങ്ങൾ നടത്തുന്നതിനുള്ള മാർഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്തബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതിൽ പോലും സർക്കാർ പരാജയമായി മാറിയിരിക്കുന്നു. കണക്കുകളിലെല്ലാം അവ്യക്തത തുടരുകയാണ്.
അവർക്കുള്ള സ്ഥലം നൽകുന്നതിൽ പോലും ഒരു മാനദണ്ഡം നിശ്ചയിക്കാൻ കഴിയുന്നില്ല. സ്ഥലം നൽകുന്നതിനുള്ള തീരുമാനത്തിൽ പലർക്കും പല മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. വീട് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതും ഒരു പഠനവും ഇല്ലാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, പി.പി. ആലി, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, സംഷാദ് മരക്കാർ, ബി. സുരേഷ് ബാബു, ടി.എ. റെജി, മനോജ് എടാനി, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, സി.പി. വർഗീസ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, നജീബ് കരണി, എം.ജി. ബിജു, പോൾസണ്‍ കൂവയ്ക്കൽ, അരുണ്‍ ദേവ്, അമൽ ജോയ്, പി.എൻ. ശിവൻ, ഗിരീഷ് കൽപ്പറ്റ,
ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.കെ. രാജേന്ദ്രൻ, കെ.എം. ഷി നോജ്, ജിനി തോമസ്, ആർ. ഉണ്ണികൃഷ്ണൻ, നജീബ് പിണങ്ങോട്, ഹർഷൽ കോന്നാടൻ, സി.എ. ഗോപി, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, കെ.യു. മാനു, രാധ രാമസ്വാമി, ആയിഷ പള്ളിയാൽ തുടങ്ങിയവർ പ്രസംഗിച്ചു.