സേക്രഡ് ഹാർട്ട് സ്കൂൾ വാർഷികം ആഘോഷിച്ചു
1496036
Friday, January 17, 2025 5:41 AM IST
മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിൽ 42-ാം വാർഷികാഘോഷവും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനവും നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷം ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബുദ്ദീൻ ഹയാത്ത് നിർവഹിച്ചു.
ഫാ.ജോസ് മുരിക്കൻ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ.സന്തോഷ് തെക്കയിൽ, പ്രിൻസിപ്പൽ ഷൈമ ടി. ബെന്നി, ഹെഡ്മിസ്ട്രസ് ബിജി എം. ഏബ്രഹാം, പിടിഎ വൈസ് പ്രസിഡന്റ് എം.പി. ശശികുമാർ, ബിനു ജയിംസ് എന്നിവർ പ്രസംഗിച്ചു. കലാ-കായിക-ശാസ്ത്ര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു.