കണിയാന്പറ്റ ജിഎച്ച്എസ്എസ് സുവർണ ജൂബിലി ആഘോഷം
1495122
Tuesday, January 14, 2025 5:37 AM IST
കണിയാന്പറ്റ: ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അധ്യക്ഷത വഹിച്ചു. പ്രിയങ്ക ഗാന്ധി എംപി, ടി. സിദ്ദിഖ് എംഎൽഎ എന്നിവർ സന്ദേശം നൽകി. എട്ടാം ക്ലാസ് മുതൽ പ്ലസ്റ്റു വരെയുള്ള വിദ്യാലയത്തിന്റെ വികാസത്തിനു വേണ്ടിയുള്ള അന്പത് പരിപാടികൾ ഒരു വർഷം കൊണ്ട് നടത്തും.
പത്താം ക്ലാസിലെ ആദ്യബാച്ചുകാർ, വിദ്യാലയ ശില്പികൾ, സ്ഥാപക കമ്മിറ്റി അംഗങ്ങൾ, കലാകായിക രംഗത്തെ പ്രതിഭകൾ, വിവിധ മേളകളിലെ വിജയികൾ, അക്കാദമിക മികവ് കാണിച്ച വിദ്യാർഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി,
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ബി. നസീമ, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂറിഷ ചേനോത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ. കുഞ്ഞായിഷ, സീനത്ത് തൻവീർ, പ്രിൻസിപ്പൽ ഡോ.പി. ശിവപ്രസാദ്, വൈസ് പ്രിൻസിപ്പൽ എം.പി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.