ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രാ​ദേ​ശി​ക, സം​സ്ഥാ​ന​ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി.

വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യാ​ണ് പ്രാ​ദേ​ശി​ക സ​മി​തി രൂ​പീ​ക​രി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി (ആ​ഭ്യ​ന്ത​രം), പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (റ​വ​ന്യു ആ​ൻ​ഡ് ദു​ര​ന്ത​നി​വാ​ര​ണം), പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്) എ​ന്നി​വ​ര​ട​ങ്ങി​യ സം​സ്ഥാ​ന​ത​ല സ​മി​തി​യും രൂ​പീ​ക​രി​ച്ചു.

ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​രെ മ​ര​ണ​പ്പെ​ട്ട​വ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന് കാ​ണാ​താ​യ​വ​രു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ശേ​ഖ​രി​ക്കും. എ​ഫ്ഐ​ആ​ർ പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കാ​ണാ​താ​യ വ്യ​ക്തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ് പ്രാ​ദേ​ശി​ക​ത​ല സ​മി​തി​യു​ടെ ചു​മ​ത​ല. ഇത് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ​ട്ടി​ക പ​രി​ശോ​ധി​ച്ച് വ്യ​ക്ത​മാ​യ ശി​പാ​ർ​ശ​യോ​ടെ സം​സ്ഥാ​ന​ത​ല സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്കും. സം​സ്ഥാ​ന​ത​ല സ​മി​തി പ​ട്ടി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട കാ​ണാ​താ​യ​വ​രെ മ​ര​ണ​പ്പെ​ട്ട​വ​രാ​യി ക​ണ​ക്കാ​ക്കി അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. പ​ട്ടി​ക മാ​ന​ദ​ണ്ഡ​മാ​ക്കി സം​സ്ഥാ​ന​ത​ല സ​മി​തി​യു​ടെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ച് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​ടു​ത്ത ബ​ന്ധു അ​ത​ത് പ​രി​ധി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫ​യ​ൽ ചെ​യ്യ​ണം.വ്യ​ക്തി​യെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു ന​ൽ​കി​യ​തും നോ​ട്ട​റി പ​ബ്ലി​ക് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാം​ഗ്മൂ​ലം സ്ഥി​ര രേ​ഖ​യാ​യി സൂ​ക്ഷി​ക്ക​ണം. കാ​ണാ​താ​യ വ്യ​ക്തി​യു​ടെ പ്ര​ഥ​മ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ദു​ര​ന്തം ന​ട​ന്ന സ്ഥ​ല​ത്തെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടും റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം അ​യ​ച്ചു ന​ൽ​ക​ണം.

കാ​ണാ​താ​യ വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച് ത​ഹ​സി​ൽ​ദാ​ർ, സ​ബ് ഡി​വി​ഷ​നി​ൽ മ​ജി​സ്ട്രേ​റ്റ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ , സ​ബ് ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് കാ​ണാ​താ​യ വ്യ​ക്തി മ​ര​ണ​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കി താ​ത്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും.

വ്യ​ക്തി​ക​ൾ മ​ര​ണ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക പ​ട്ടി​ക ത​യാ​റാ​ക്കി ദി​ന​പ​ത്രം, ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റ്, സ​ർ​ക്കാ​ർ വെ​ബ് സൈ​റ്റി​ക​ളി​ൽ ആ​ക്ഷേ​പ അ​ഭി​പ്രാ​യ​ങ്ങ​ൾ കാ​ണി​ച്ച് മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് 30 ദി​വ​സ​ത്തി​ന​കം ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കാം.

നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്ക​കം ആ​ക്ഷേ​പ അ​ഭി​പ്രാ​യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ വ്യ​ക്തി​യു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വ് ത​ഹ​സി​ൽ​ദാ​ർ ,സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റ് ജ​ന​ന മ​ര​ണ ര​ജി​സ്ട്രാ​ർ​ക്ക് ന​ൽ​കു​ം. ര​ജി​സ്ട്രാ​ർ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണം.

ദു​ര​ന്ത സ​മ​യ​ത്ത് ദു​ര​ന്ത​ബാ​ധി​ത ഗ്രാ​മ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട മ​റ്റു ജി​ല്ല​ക​ളി​ലെ താ​മ​സ​ക്കാ​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ളി​ൽ കാ​ണാ​താ​യ​തും മ​രി​ച്ച​താ​യി ക​രു​തു​ന്ന വ്യ​ക്തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ കാ​ണാ​താ​യ വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച പ്ര​ഥ​മ റി​പ്പോ​ർ​ട്ട് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ക്ക​ണം.