കോഫി പൗഡർ യൂണിറ്റുമായി കുടുംബശ്രീ
1495120
Tuesday, January 14, 2025 5:27 AM IST
കൽപ്പറ്റ: കോഫി പൗഡർ യൂണിറ്റുമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷൻ മൈക്രോ എന്റർപ്രേണേഴ്സിന്റെയും മാർക്കറ്റിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്.
മാനന്തവാടി നഗരസഭ സിഡിഎസിന് കീഴിൽ ആരംഭിച്ച ബ്രെവ്സ കോഫി പൗഡർ യൂണിറ്റ് നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു കാപ്പിക്കുരു ശേഖരിച്ച് മായങ്ങളില്ലാതെ ഉണക്കിപ്പൊടിച്ച് ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, കഐൻയുഎൽഎം സംസ്ഥാന മിഷൻ മാനേജർ പൃഥ്വിരാജിന് കോഫി പൗഡർ കൈമാറി ആദ്യ വില്പന നടത്തി. നഗരസഭാ സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഞ്ച് സ്ത്രീകളാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.
മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ഉപജീവന ഉപസമിതി സംഗമത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സണ് വത്സാ മാർട്ടിൻ, ഡോളി രഞ്ജിത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പാത്തുമ്മ,
സിറ്റി മിഷൻ മാനേജർ പി.എം. ജമാലുദ്ദീൻ, മാനന്തവാടി ബ്ലോക്ക് ബിഎൻഎസ്ഇപി സൗമിനി, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്, അർഷക്ക് സുൽത്താൻ, ശ്രുതി രാജൻ, അപ്സന പ്രസംഗിച്ചു.