തിരുനാൾ ആഘോഷം
1496034
Friday, January 17, 2025 5:41 AM IST
പയ്യന്പള്ളി സെന്റ് കാതറിൻസ് ഫൊറോന പള്ളി
പയ്യന്പള്ളി: സെന്റ് കാതറിൻസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4.15ന് ആരംഭിക്കുന്ന ജപമാലയ്ക്കുശേഷം വികാരി ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ കൊടിയേറ്റും. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം.
19ന് രാവിലെ 9.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് അസി.വികാരി ഫാ.ജൂഡ് വട്ടക്കുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം. 20 മുതൽ 24 വരെ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.വിപിൻ കുഴികണ്ടത്തിൽ, ഫാ.ബേബി പാലാക്കുഴ, ഫാ.ക്രിസ്റ്റി പൂതക്കുഴി, ഫാ.ജിമ്മി ഓലിക്കൽ, ഫാ.സജി ഇളയിടത്ത്, ഫാ.ലാൽ പൈനുങ്കൽ കാർമികരാകും.
25ന് വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് പാലേമാട് സെന്റ് തോമസ് പള്ളി വികാരി ഫാ.സുനിൽ വട്ടുകുന്നേലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന. 6.45ന് ലദീഞ്ഞ്, ചെമ്മാട് കപ്പേളയിലേക്ക് പ്രദക്ഷിണം. 8.45ന് സമാപന ആശീർവാദം, തിരുശേഷിപ്പുവണക്കം. 9.15ന് മേളക്കാഴ്ച, ശിങ്കാരിമേളം, ആകാശവിസ്മയം, സ്നേഹവിരുന്ന്.
26ന് രാവിലെ 6.45ന് വിശുദ്ധ കുർബാന. 9.15ന് ജപമാല. 9.45ന് ആഘോഷമായ തിരുനാൾ റാസ. വാകേരി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജെയ്സ് പൂതക്കുഴി മുഖ്യകാർമികനും പുതുശേരിക്കടവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ.പോൾ എടയകൊണ്ടാട്ട്, കാട്ടിക്കുളം ഡിവൈൻ പ്രൊവിഡൻസ് സെമിനാരിയിലെ ഫാ.ലിന്‍േറാ കോളരിക്കൽ, പെരിക്കല്ലൂർ ഇടവക അസി.വികാരി ഫാ.തോംസണ്‍ കീരിപ്പേൽ എന്നിവർ സഹകാർമികരുമാകും.
തുടർന്ന് നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുശേഷിപ്പുവണക്കം, നേർച്ചഭക്ഷണം, കൊടിയിറക്കൽ. രാത്രി ഏഴിന് സെന്റ് കാതറിൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ നാടകം-ശിഷ്ടം.
കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കൊമ്മയാട്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഇന്നുമുതൽ 19 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 4.45ന് വികാരി ഫാ.ബിനു വടക്കേൽ കൊടിയേറ്റും.
വിശുദ്ധ കുർബാനയിലും നൊവേനയിലും മാനന്തവാടി രൂപത ചാൻസലർ ഫാ.അനൂപ് കാളിയാനിയിൽ കാർമികനാകും. 6.45ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം. രൂപത മതബോധന ഡയറക്ടർ ഫാ.തോമസ് കച്ചിറയിൽ മുഖ്യാതിഥിയാകും.
നാളെ രാവിലെ 6.45ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ബയോവിൻ അസോ.ഡയറക്ടർ ഫാ.ബിനു പൈനുങ്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ്. 6.30ന് കൊമ്മയാട് സെന്റ് പോൾ വാർഡ് പന്തലിലേക്ക് പ്രദക്ഷിണം. തുടർന്ന് പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശവിസ്മയം, വാദ്യമേളം.
19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് ദ്വാരക സെന്റ് അൽഫോൻസ പള്ളി വികാരി ഫാ.ബാബു മൂത്തേടത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, കൊമ്മയാട് ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം. തുടർന്ന് പള്ളിയിൽ സമാപന ആശീർവാദം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.
മീനങ്ങാടി സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രൽ
മീനങ്ങാടി: മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സീനോസിന്റെ 40-മത് ശ്രാദ്ധപ്പെരുന്നാൾ സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽ തുടങ്ങി. ഫാ.എൽദോ ജോണി കൊടിയേറ്റി. സന്ധ്യാപ്രാർഥന, ഭക്തസംഘടനകളുടെ വാർഷികം എന്നിവ നടന്നു. സമാപനദിനമായ ഇന്ന് രാവിലെ 7.30 ന് പ്രഭാതപ്രാർഥന. 8.15ന് മലബാർ ഭദ്രാസനത്തിലെ വിവിധ പളളികളിൽനിന്നുള്ള തീർഥയാത്രാസംഘങ്ങൾക്ക് സ്വീകരണം.
8.30ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീർവർഗീസ് മോർ സ്തേഫാനോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഭദ്രാസനാധിപന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഒരു വർഷം നീണ്ട ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം,
22-ാം ശമുവേൽ ഭവനത്തിന്റെയും ജൂബിലി ഭവനത്തിന്റെയും താക്കോൽദാനം, അഖില വയനാട് ചിത്രരചനാ മത്സര വിജയികൾക്കുളള സമ്മാനദാനം എന്നിവ നടത്തും. ഉച്ചയ്ക്ക് നേർച്ച, പൊതുസദ്യ, കൊടിയിറക്കൽ.
വികാരി ഫാ.ബിജുമോൻ കർളോട്ടുകുന്നേൽ, ഫാ.റെജി പോൾ ചവർപ്പനാൽ, ഫാ.സോജൻ വാണാക്കുടി, ഫാ.എൽദോ ജോണി, ട്രസ്റ്റി കുര്യാച്ചൻ നെടുങ്ങോട്ടുകുടി, ജോയിന്റ് ട്രസ്റ്റി ജോസ് ചക്കാലക്കൽ, സെക്രട്ടറി ജോണ്സണ് കൊഴാലിൽ, പബ്ലിസിറ്റി കണ്‍വീനർ സിജോ മാത്യു തിരുത്തുമ്മേൽ എന്നിവർ നേതൃത്വം നൽകും.
വഞ്ഞോട് സെന്റ് ജോസഫ്സ് പള്ളി
മക്കിയാട്: വഞ്ഞോട് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4.30ന് വികാരി ഫാ.സന്തോഷ് കിഴക്കൻപുതുപ്പള്ളി കൊടിയേറ്റും.
തുടർന്ന് പൂർവികരുടെ അനുസ്മരണവും സെമിത്തേരിയിൽ ഒപ്പീസും നടത്തും. അഞ്ചിന് ഞാറലോട് സെന്റ് മേരീസ് പള്ളി വികാരി ഫാ.സണ്ണി വെട്ടിക്കാട്ടിലിന്റെ കാർമികത്വത്തിൽ മലങ്കര റീത്തിൽ ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന.
19ന് രാവിലെ ഏഴിന് ഫാ.സ്റ്റീഫൻ ഓണിശേരിയിലിന്റെ കാർമികത്വത്തിൽ കുർബാന, നൊവേന. 9.30ന് ഫാ.സന്തോഷ് കിഴക്കൻപുതുപ്പള്ളിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 20 മുതൽ 23 വരെ വൈകുന്നേരം അഞ്ചിന് കുർബാന. യഥാക്രമം വലിയകൊല്ലി ഉണ്ണീശോ പള്ളി വികാരി ഫാ.ജിതിൽ പീച്ചാട്ട്, മക്കിയാട് സ്നേഹജ്യോതി ആശ്രമം സുപ്പീരിയർ ഫാ.ബിനോയ് കുഴിപ്പിൽ, എള്ളുമന്ദം സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോമേഷ് തേക്കിലക്കാട്ട്, മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ.ജോസഫ് കൊല്ലംകളം കാർമികരാകും.
24ന് വൈകുന്നരം അഞ്ചിന് എംസിബിഎസ് സഭാംഗം ഫാ.ജോബിൻ വെള്ളയ്ക്കാക്കുടിയുടെ കാർമികത്വത്തിൽ ദിവ്യബലി, മാനന്തവാടി സിയോണ്‍ സിആർസി ഡയറക്ടർ ഫാ.ജിന്റോ തട്ടുപറന്പിലിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം.
25ന് വൈകുന്നേരം 4.30ന് കൊളവയൽ സെന്റ് ജോർജ് പള്ളി വികാരി ഫാ.സുനിൽ തെക്കേപ്പേരയുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന. ആറിന് കാഞ്ഞിരങ്ങാട് കപ്പേളയിലേക്ക് പ്രദക്ഷിണം, നൊവേന. രാത്രി 7.30ന് പുതിയിടംകുന്ന് സെന്റ് ചാവറ പള്ളി വികാരി ഫാ.ജസ്റ്റിൻ മൂത്താനിക്കാട്ട് നൽകുന്ന തിരുനാൾ സന്ദേശം. 8.15ന് ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചഭക്ഷണം, ആകാശവിസ്മയം. വാദ്യമേളം.
26ന് രാവിലെ 6.45ന് കുർബാന. 9.15ന് അന്പുകൾക്ക് പള്ളിക്കവാടത്തിൽ സ്വീകരണം. 9.30ന് മാനന്തവാടി രൂപത മതബോധന ഡയറക്ടർ ഫാ.തോമസ് കച്ചിറയിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, നൊവേന. 11ന് വിവാഹത്തിന്റെ 25-ാം ആഘോഷിക്കുന്ന ദന്പതികളെ ആദരിക്കൽ. 12.15ന് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.