തിരുനാൾ ആഘോഷം
1495123
Tuesday, January 14, 2025 5:37 AM IST
പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പോരൂർ: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം കാട്ടിമൂല പള്ളിയിൽ പ്ലാറ്റിനം ജൂബിലി സമാപനവും പരിശുദ്ധദൈവമാതാവിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും ആഘോഷമായ തിരുനാളിന് തുടക്കമായി.
ഇടവക വികാരി ഫാ. ജോയി പൂല്ലംകുന്നേൽ കൊടിയേറ്റി. സഹവികാരി ഫാ. അനൂപ് കോച്ചേരിയിൽ, ഫാ. ജോർജ് കിഴക്കുംപുറം, ഫാ. അരുണ് മഠത്തിപ്പറന്പിൽ എന്നിവർ സന്നിഹിതരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം പൂർവികരെ അനുസ്മരിച്ച് സിമിത്തേരി സന്ദർശനം നടത്തി.
11 മുതൽ 19 വരെ നീണ്ടു നിൽക്കുന്ന തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 18ന് വൈകുന്നേരം 4.30 ന് ജപമാലയ്ക്കും അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും മാനന്തവാടി രൂപത സഹായ മെത്രാൻ മാർ. അലക്സ് താരാമംഗലം നേതൃത്വം നൽകും. തുടർന്ന് മരിയൻ നഗർ പന്തലിലേക്ക് ആഘോഷമായ രഥപ്രദക്ഷിണവും പുതിയ കുരിശ് പള്ളിയുടെ വെഞ്ചിരിപ്പ് കർമവും നടത്തും.
തിരികെ പള്ളിയിൽ എത്തി വിശുദ്ധ കുർബാനയുടെ ആശീർവാദവും വാദ്യമേളങ്ങളുടെ പ്രകടനവും ആകാശ വിസ്മയവും ഉണ്ടാകും. 19ന് മനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ രാവിലെ പത്തിന് ആഘോഷമായ വിശുദ്ധ കുർബാനയും പ്ലാറ്റിനം ജൂബില സ്മരണിക പ്രകാശനവും നടക്കും.
ശേഷം ലദീഞ്ഞും പള്ളിചുറ്റി പ്രദക്ഷിണവും സമാപന ആശീർവാദവും നടക്കും. എല്ലാവർക്കും നേർച്ച ഭക്ഷണവും. വൈകുന്നേരം ഏഴിന് കോഴിക്കോട് അക്ഷര കമ്യൂണിക്കേഷന്റെ അകത്തളം എന്ന സാമൂഹ്യ നാടകവും ഉണ്ടായിരിക്കും.
ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി
ചെന്നലോട്: ചെന്നലോട് വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമധേയത്തിലുള്ള തീർത്ഥാടന പള്ളിയിൽ തീരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ തിരുനാൾ പതാക ഉയർത്തി. ഫാ. ടോമി പുത്തൻപുര വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകി.
12 മുതൽ 17വരെ ഫാ. ശാന്തിദാസ് മുതുകാട്ടിൽ, ഫാ.ജിതിൻ ഇടചിലാത്ത്, ഫാ. ഷാജി മുളകുടിയാങ്കൽ, ഫാ. ജിജോ പല്ലാട്ടുകുന്നേൽ, ഫാ. പോൾ എടയക്കൊണ്ടാട്ട്, ഫാ. തോമസ് ഞള്ളംപുഴ, ഫാ. പ്രിൻസ് തെക്കേതിൽ എന്നിവർ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. 17ന് വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ പ്രദക്ഷിണം.
18ന് വൈകുന്നേരം അഞ്ചിന് ഫാ. അനൂപ് കാളിയാനിയിൽ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്ന് കോമഡി ഉത്സവ് ഫെയ്മിന്റെ മെഗാ നൈറ്റും സ്നേഹ വിരുന്നും. 19ന് വൈകുന്നേരം 4.30ന് ഫാ. ബിനു പൈനുങ്കൽ വിരുദ്ധ ബലിയർപ്പണത്തിനും വചന സന്ദേശത്തിനും നൊവേനയ്ക്കും നേതൃത്വം നൽകും. തുടർന് തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന്, മേളക്കാഴ്ച, ലൈറ്റ് ഷോ, ആകാശ വിസ്മയം എന്നിവയും നടത്തും.
തിരുന്നാൾ സമാപന ദിവസമായ 20ന് രാവിലെ ഒന്പതിന് ഫാ. തോമസ് കച്ചിറയിൽ വിരുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം, കുഞ്ഞുങ്ങൾക്ക് ഉൗട്ട് നേർച്ച എന്നിവയും നടത്തും. തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ബൈബിൾ നാടകം ന്ധതച്ചൻ’. തുടർന്ന് കൊടി ഇറക്കുന്നതോടെ തിരുനാൾ സമാപിക്കും. ട്രസ്റ്റിമാരായ ജോണി തേവർക്കാട്ടിൽ, ജോയ് തേവർക്കാട്ടിൽ, ജിക്ക് പുതിയാന്പുറം എന്നിവർ നേതൃത്വം നൽകും.