വാർഷികാഘോഷവും സൗഹൃദസംഗമവും
1495128
Tuesday, January 14, 2025 5:37 AM IST
സുൽത്താൻ ബത്തേരി: അക്ഷരദീപം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അക്ഷരദീപം മാസികയുടെ ഏഴാം വാർഷികാഘോഷവും സൗഹൃദസംഗമവും നടന്നു. ബത്തേരി അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷം സമിതി സംസ്ഥാന പ്രസിന്റും എഴുത്തുകാരിയുമായ ആശാ രാജീവ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സണ്‍ ലേഖ വയനാട് അധ്യക്ഷത വഹിച്ചു.
വാർഷികാഘോഷവുമായി ബന്ധപ്പെട്ട സബീന നന്പ്യാർകുന്ന് രചിച്ച വാചാലമാകുന്ന മൗനങ്ങൾ (നോവൽ), റജീന റഹ്മാൻ രചിച്ച ലെവി (നോവൽ), ആശാ രാജീവ് രചിച്ച ആകാശത്താമര (കഥകൾ), റെജി ജോർജ്ജ് രചിച്ച പൂന്പാറ്റയെ തേടുന്ന പെണ്‍കുട്ടി (കഥകൾ), സിന്ധു വയനാട് രചിച്ച വിസ്മയത്തുന്പത്തെ താരകങ്ങൾ (കഥകൾ),
ബീന ജോസ് രചിച്ച വർണ്ണച്ചിറകുകൾ (കവിതകൾ), ലേഖ വയനാട് രചിച്ച നിഴൽചിത്രങ്ങൾ (കഥകൾ) മേരിക്കുട്ടി വയനാട് രചിച്ച ജാലകങ്ങൾ തുറക്കുന്പോൾ (കഥ/കവിത സമാഹാരം), അശ്വനി കൃഷ്ണ രചിച്ച കാടിനെ പ്രണയിച്ച് പ്രണയിച്ച് (യാത്രാവിവരണം) എന്നിങ്ങനെ ഒന്‍പത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
സമിതി കണ്‍വീനർ സിന്ധു വയനാട്, സമിതി സംസ്ഥാന സെക്രട്ടറി ടി.കെ. മുസ്തഫ, സമിതി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ റജീന റഹ്മാൻ, ടി.കെ. മുസ്തഫ, ഇന്ദിര വയനാട്, ടി.കെ. മുസ്തഫ, സുജ ചെണ്ടയാട്, പി. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.