കടുവയുടെ ആക്രമണം: വനം വകുപ്പ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു
1495746
Thursday, January 16, 2025 5:55 AM IST
പുൽപ്പള്ളി: കടുവയുടെ ആക്രമണത്തിൽ ചത്ത ആടുകളുടെ ഉടമകൾക്ക് വനംവകുപ്പ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു.
ദേവർഗദ്ദ നെടുങ്കാലയിൽ കേശവൻ, ഉൗട്ടിക്കവല പായിക്കണ്ടത്തിൽ ബിജു, തൂപ്ര പെരുന്പിൽ ചന്ദ്രൻ, അമരക്കുനി നാരകത്തുതറ പാപ്പച്ചൻ, പറോട്ടിക്കവല വടക്കേക്കര രതികുമാർ എന്നിവർക്കാണ് നഷ്ടപരിഹാരത്തുക നൽകിയത്.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ ഇവരുടെ വീടുകളിൽചെന്നാണ് ചെക്ക് കൈമാറിയത്. ചെതലത്ത് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.