വിത്തുത്സവം 2025: പന്തൽ കാൽനാട്ടൽ കർമം നടത്തി
1495754
Thursday, January 16, 2025 5:59 AM IST
മാനന്തവാടി: 22 മുതൽ 27 വരെ മാനന്തവാടിയിൽ നടത്തുന്ന വിത്തുത്സവം 2025 ന്റെ പന്തൽ കാൽനാട്ടൽ കർമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനിയിൽ നടന്ന യോഗത്തിൽ എഫ്ടിഎകെ (ഫെയർ ട്രേഡ് അലയൻസ് കേരള) ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രൊമോട്ടർ ടോമി മാത്യു, കണ്‍വീനർ സെലിൻ മാനുവൽ, സി. ഇ. ഓ. അനുരാധ, എഠഅഗ ജില്ലാ പ്രസിഡന്റ് രവി കെ, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിപിൻ വേണുഗോപാൽ, വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി എന്നിവർ പ്രസംഗിച്ചു.
ഫെയർ ട്രേഡ് അലയൻസ് കേരളയാണ് വിത്തുത്സവത്തിന് ആതിഥ്യമരുളുന്നത്. സംഘടനയുടെ പതിനൊന്നാമത് വിത്തുത്സവമാണ് മാനന്തവാടി വള്ളിയൂർകാവ് ക്ഷേത്രമൈതാനിയിൽ നടത്തുന്നത്.