കത്തോലിക്ക കോണ്ഗ്രസ് ന്യൂനപക്ഷ അവകാശ സംരക്ഷണദിനം ആചരിച്ചു
1488328
Thursday, December 19, 2024 6:50 AM IST
മാനന്തവാടി: കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതാസമിതിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ അവകാശ സംരക്ഷണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി രൂപത വിദ്യാഭ്യാസഏജൻസി ഓഡിറ്റോറിയത്തിൽ നടത്തിയ കണ്വൻഷൻ രൂപത പബ്ലിക് അഫയർ കമ്മിറ്റി ചെയർമാൻ ഫാ.ജോസ് കൊച്ചറക്കൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ആമുഖപ്രഭാഷണം നടത്തി.
ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേൽ, ഫാ.ജോസ് കളപ്പുര, ഫാ.ജോസ് കപ്യാരുമലയിൽ, റെനിൽ കഴുതാടിയിൽ, സജി ഫിലിപ്പ്, മോളി മാമൂട്ടിൽ, ജിജോ മംഗലത്ത് ,സാജു പുലിക്കോട്ടിൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, തോമസ് പാഴുക്കാല എന്നിവർ പ്രസംഗിച്ചു.
പിന്നാക്ക വികസന കോർപറേഷൻ മാനേജർ ക്ലീറ്റസ് ഡിസിൽവ ക്ലാസെടുത്തു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് പാരന്പര്യവും വിശ്വാസവും സംസ്കാരവും നിലനിർത്താൻ നിയമപരമായ അടിത്തറ ഒരുക്കുക, വിവേചനം അവസാനിപ്പിച്ച് എല്ലാവരെയും സമഗ്ര വികസന പാതയിലേക്ക് നയിക്കുക തുടങ്ങിയ ആവശ്യങ്ങൾ കണ്വൻഷൻ ഉന്നയിച്ചു.