സാഹിത്യവേദി കവിതാപുരസ്കാരം എസ്. ജാഹ്നവി സൈരയ്ക്ക്
1487826
Tuesday, December 17, 2024 6:04 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യവേദി പുരസ്കാരം കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി എസ്. ജാഹ്നവി സൈരയ്ക്ക് ലഭിച്ചു.
5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ എസ്. ജാഹ്നവി സൈരയുടെ ’പാളം’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്.
കോഴിക്കോട് കൊയിലാണ്ടി ഉൗരള്ളൂർ പി. സുനിൽകുമാറിന്റെയും സി. ചിത്രയുടെയും മകളാണ് ജാഹ്നവി സൈര.
ജനുവരി മൂന്നിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി വീരാൻകുട്ടി പുരസ്കാരം സമർപ്പിക്കും