അജിത് ബേബിയുടെ വോയ്സ് ഓഫ് ആദത്തിനു പ്രശംസ
1488020
Wednesday, December 18, 2024 5:22 AM IST
കൽപ്പറ്റ: സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാനന്തവാടി രൂപതാംഗവും യുവ സംഗീത കലാകാരനുമായ അജിത് ബേബിയുടെ വോയ്സ് ഓഫ് ആദത്തിനു ആശംസകൾ അറിയിച്ചു. കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ തന്നെയാണ് വോയ്സ് ഓഫ് ആദത്തിലൂടെ ചെയ്യുന്നതെന്ന് പിതാവ് പറഞ്ഞു.
പുതിയ കലാകാരൻമാർക് നിരവധി അവസരങ്ങളാണ് ഈ ബാനറിലൂടെ ലഭിക്കുന്നത്. മാനന്തവാടി രൂപതയിൽനിന്നും തുടങ്ങി ലോകമെന്പാടും എത്തി നിൽക്കുന്ന വോയ്സ് ഓഫ് ആദത്തിനു കാനഡ ഗവണ്മെന്റിന്റെ രജിസ്ട്രേഷനും ലഭിച്ചു.
പാട്ടിലൂടെ ദൈവവചനം പങ്കുവയ്ക്കുന്ന വലിയ ശുശ്രൂഷയാണ് അജിത് ബേബിയുടെ വോയ്സ് ഓഫ് ആദം ചെയ്യുന്നത്. 2022 ൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടമാണ് അനുഗ്രഹിച്ച് ആശീർവദിച്ചു ഉദ്ഘാടനം ചെയ്തത്. ഇതേത്തുടർന്നാണ് വോയ്സ് ഓഫ് ആദത്തിന്റെ പ്രവർത്തനങ്ങൾ വിപുലമായത്. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും വോയ്സ് ഓഫ് ആദത്തിന് ആശംസകൾ നേർന്നു.