കാട്ടാനയുടെ ആക്രമണത്തിൽ നിന്നു വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1487829
Tuesday, December 17, 2024 6:04 AM IST
മാനന്തവാടി: ാവലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മാനന്തവാടി പെരുവക സ്വദേശികളായ ഡെൽവിൻ, ക്രിസ്റ്റോ എന്നിവരാണ് രാവിലെ 8.30 ഓടെ കാട്ടാനയ്ക്കു മുന്‍പിൽപ്പെട്ടത്. മാനന്തവാടിയിൽ നിന്നു മൈസൂരുവിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ ബാവലി ചെക്ക് പോസ്റ്റിന് സമീപത്ത് കാട്ടാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഡെൽവിനെ തുന്പി കൈ ഉപയോഗിച്ച് തള്ളിയിടുകയും കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു.
പിന്നാലെ വന്ന ലോറി ഹോണ്‍ മുഴക്കിയതോടെയാണ് ആന പിൻവാങ്ങിയത്.
ഇരുവരും പിന്നീട് ലോറിയിൽ കയറി രക്ഷപ്പെട്ടു. മൈസൂരുവിലാണ് ഇരുവരും പഠനം നടത്തുന്നത്.