മധ്യവയസ്കൻ മരിച്ച നിലയിൽ
1488192
Wednesday, December 18, 2024 10:52 PM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ബാലവാടി വനമേഖലയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലവാടി സ്വദേശി ഷണ്മുഖ ലിംഗമാണ് (50) മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാർ, ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ന്യുഹോപ്പ് എസ്ഐ ഗണേഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.