വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ പ്രതിഷേധ ധർണ നടത്തി
1488016
Wednesday, December 18, 2024 5:22 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാർ തുടർച്ചയായി നടത്തുന വൈദ്യുതി ചാർജ് വർധനയ്ക്കെതിരേയും വൈദ്യുതി ബോർഡിന്റെ അനാസ്ഥക്കെതിരേയും കൽപ്പറ്റ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഇലക്ട്രിസിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഓഫീസിന് മുന്പിൽ പ്രതിഷേധ ധർണ നടത്തി. സമരം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.വി. പോക്കർഹാജി, ബിനു തോമസ്, വിജയമ്മ, പി. വിനോദ് കുമാർ, ഗിരിഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ, ഒ. ഭാസ്കരൻ, രാജേന്ദ്രൻ കൽപ്പറ്റ, എം.ഒ. ദേവസ്യ, ഷിജു ഗോപാൽ, ശശി പന്നിക്കുഴി, ജോണ് മാത, ജോസ് കണ്ടത്തിൽ, ആർ. ഉണ്ണികൃഷ്ണൻ, എൻ.കെ. സുകുമാരൻ, ഉഷ തന്പി, ചന്ദ്രിക കൃഷ്ണൻ, ഡിന്റോ ജോസ്, സുന്ദർരാജ് എടപ്പെട്ടി, പൊന്നു മുട്ടിൽ, മോഹൻദാസ് കോട്ടക്കൊല്ലി എന്നിവർ പ്രസംഗിച്ചു.