കോണ്ഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഓഫീസ് മാർച്ചും ധർണയും നടത്തി
1488017
Wednesday, December 18, 2024 5:22 AM IST
സുൽത്താൻ ബത്തേരി: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി സൗത്ത് സെക്ഷൻ ഓഫീസിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി. സ്വതന്ത്രമൈതാനിയിൽ ആരംഭിച്ച മാർച്ചിൽ നിരവധി കോണ്ഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ധർണ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് വർധന പകൽക്കൊള്ളയും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, നിസി അഹമ്മദ്, എൻ. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, ബാബു പഴുപ്പത്തൂർ, സക്കറിയ മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ കെഎസ്ഇബി ഓഫീസ് മാർച്ചും ധർണയും എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും മോശം മന്ത്രിസഭയാണ് ഇപ്പോഴത്തേതെന്ന് അവർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. എം.ജി. ബിജു, പി.വി. ജോർജ്, സിൽവി തോമസ്, സുനിൽ ആലിക്കൽ, സതീഷ് പുളിമൂട്, ടോമി ഓടക്കൽ, ഷിബു കെ. ജോർജ്, അശോകൻ കൊയിലേരി എന്നിവർ പ്രസംഗിച്ചു.