ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ഉ​ന്ന​ത​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​നും നി​വേ​ദ​നം ന​ൽ​കി. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​കൈ​യി​ലും ഉ​ണ്ടാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ക​യും നി​ര​വ​ധി പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ദു​ര​ന്തം ന​ട​ന്ന് അ​ഞ്ച് മാ​സം ആ​കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണ്.

സ​മ​യ​ബ​ന്ധി​ത​മാ​യി പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വ​ക​ക്ഷി​യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച് ചേ​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കൂ​ടാ​തെ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള ആ​ളു​ക​ൾ പ​ല​രും അ​റി​യി​ച്ച ഓ​ഫ​റി​ൽ​നി​ന്നും പി​ൻ​മാ​റി​യി​രി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

പു​ന​ര​ധി​വാ​സം ഇ​ങ്ങ​നെ പോ​കു​ന്ന​ത് ശ​രി​യ​ല്ല. ദു​ര​ന്തം ഉ​ണ്ടാ​യി അ​ഞ്ച് മാ​സ​മാ​യി​ട്ടും ഭൂ​മി പോ​ലും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. പു​ന​ര​ധി​വാ​സം ഏ​ത് സ​മ​യ​ത്തേ​ക്ക് പൂ​ർ​ത്തി​യാ​ക്കും എ​ന്നും, എ​ന്ന് പൂ​ർ​ണ്ണ​തോ​തി​ൽ ന​ട​ക്കു​മെ​ന്ന​തും സ​ർ​ക്കാ​രി​നു പോ​ലും വ്യ​ക്ത​ത ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ദു​ര​ന്ത​ബാ​ധി​ത​രെ ദു​രി​ത​ത്തി​ലാ​ക്കി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​മ​ല്ല. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഉ​ന്ന​ത​ല യോ​ഗ​വും സ​ർ​വ​ക​ക്ഷി യോ​ഗ​വും വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ലോ​ചി​ക്കാ​നും ന​ട​പ്പാ​ക്കാ​നും ഒ​രു ഉ​ന്ന​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം. മ​ന്ത്രി​മാ​ർ, എം​പി, എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ര​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഈ ​ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​പ്പോ​ൾ ഒ​രു പ്ര​വ​ർ​ത്തി​യും ന​ട​ക്കു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളെ ഇ​രു​ട്ടി​ലാ​ക്കി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ഹി​ത​ക​ര​മ​ല്ല. ആ​രാ​ണ് ഉ​ത്ത​ര​വാ​ദി എ​ന്നു​ള്ള​ത് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​ന് വീ​ടു​ക​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള ആ​ളു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കു​ന്ന​തി​നും ഉ​ന്ന​ത​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പു​ന​ര​ധി​വാ​സ​ത്തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ക​ല​ണ്ട​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.