കോഴിക്കോട് രൂപത സൗത്ത് വയനാട് മേഖല ബിസിസി ഭാരവാഹികളുടെ മേഖല സംഗമം
1487563
Monday, December 16, 2024 6:12 AM IST
കൽപ്പറ്റ: കോഴിക്കോട് രൂപത സൗത്ത് വയനാട് മേഖല ബിസിസി ഭാരവാഹികളുടെ മേഖലാസംഗമം കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ നടത്തി. ഫെറോനാ വികാരി ഫാ. ജൈമോൻ ആകാശാലയിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് രൂപത ബിസിസി ഡയറക്ടർ ഫാ. ഒൗസേപ്പച്ചൻ രൂപത പ്രോക്യൂറേറ്റർ ഫാ.പോൾ പേഴ്സി ഡിസിൽവ എന്നിവർ ക്ലാസ് നയിച്ചു. രൂപത റിസോഴ്സ് ടീം അംഗങ്ങൾ പങ്കെടുത്തു. സൗത്ത് വയനാട് മേഖല ഡയറക്ടർ ഫാ. ആന്റണി പാല്യത്തറ, ജൂഡ് ഫിഗറേതോ എന്നിവർ പ്രസംഗിച്ചു.