ബയോവിൻ അഗ്രോ റിസർച്ചിന്റെ സ്പൈസസ് ബ്ലോക്ക്, "സിഗ്വി' വിപണനം ഉദ്ഘാടനം 19ന്
1487565
Monday, December 16, 2024 6:12 AM IST
കൽപ്പറ്റ: മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ബയോവിൻ അഗ്രോ റിസർച്ച് പുതിയ സ്പൈസസ് പ്രൊഡക്ഷൻ ബ്ലോക്ക് ഉദ്ഘാടനം 19ന് നടക്കും. കറിമസാല ന്ധസിഗ്വിന്ധ എന്ന ബ്രാൻഡിന്റെ വിപണനവും സ്പൈസസ് ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിനായി ആരംഭിച്ച പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും അന്ന് നടക്കും. 19ന് വൈകുന്നേരം നാലിന് ബയോവിൻ അഗ്രോ റിസർച്ചിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും.
ന്ധസിഗ്വിന്ധ ബ്രാൻഡിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. മാനന്തവാടി, പനമരം ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുത്ത ബയോവിന്നിന്റെ 20 വനിതാ കർഷകരാണ് കറിമസാല സംരംഭമായ "സിഗ്വി' (Sustainable Income Generation of Women Enterpreneur) ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോലിക്കൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,
മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സണ്‍ രത്നവല്ലി, മാനന്തവാടി മുൻസിപ്പാലിറ്റി വൈസ്ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, വയനാട് കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. കറുത്തമണി, കോഴിക്കോട് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ജോയിന്റ് ഡയറക്ടർ എൻ.ജെ. മുനീർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ആർ. രമ, മാനന്തവാടി കാനറാ ബാങ്ക് ചീഫ് മാനേജർ കെ.എൻ. ആനന്ദനായക, ഡബ്ല്യുഎസ്എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മുനിസിപ്പാലിറ്റി കൗണ്‍സിലർ സ്മിത തോമസ്, കാനറാബാങ്ക് സീനിയർ മാനേജർ പി. ഉണ്ണികൃഷ്ണൻ, ജില്ലാ വ്യവസായ അസി. ഓഫീസർ ടി.കെ. റഹീമുദ്ധീൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ അഡ്വ.ഫാ.ജോണ്‍ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിൻ അസോസിയേറ്റ് ഡയറക്ടർ ഫാ. ബിനു പൈനുങ്കൽ, സിഗ്വി പ്രോഗ്രാം ഓഫീസർ മരിയ സൂസൻ പോൾ, വനിതാസംരംഭകരായ ജെ. മേരി, എൻ.പി. ജിൻസി, സുനിതകുമാരി, ബിൻസി മാത്യു എന്നിവർ പങ്കെടുത്തു.