അന്പലവയൽ പഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി
1487562
Monday, December 16, 2024 6:12 AM IST
അന്പലവയൽ: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി അന്പലവയൽ പഞ്ചായത്ത് ഹരിത വിദ്യാലയം, ഓഫീസ്, അയൽക്കൂട്ടം പ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം, ഹരിതകർമ സേനയ്ക്കു വാങ്ങിയ വാഹനത്തിന്റെ താക്കോൽ കൈമാറ്റം എന്നിവ നടത്തി. സെന്റ് മാർട്ടിൻസ് പള്ളി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷെമീർ അധ്യക്ഷത വഹിച്ചു.
കെ.ജി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ആർ. രാജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ജെസി ജോർജ്, ഷീജ ബാബു, അംഗങ്ങളായ വി.വി. രാജൻ, എൻ.സി. കൃഷ്ണകുമാർ, എച്ച്ഐ ആർ. ഉണ്ണിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഹർഷൻ, ഹരിത കേരള മിഷൻ അംഗം അഖിയ എന്നിവർ മാലിന്യമുക്തം നവകേരളം പരിപാടിയെക്കുറിച്ചു വിശദീകരിച്ചു.