ക്രിസ്മസ് ആഘോഷം നടത്തി
1487824
Tuesday, December 17, 2024 6:04 AM IST
പുൽപ്പള്ളി: വയനാട് യൂത്ത് സർവീസ് ഓർഗനൈസേഷനും കൃപാലയ സ്പെഷൽ സ്കൂളും ചേർന്ന് വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കാരൾ ഗാന പരിപാടികളും കേക്ക് മുറിക്കലും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു. സി.ഡി. ബാബു, ബെന്നി മാത്യു, പി.എ. ഡീവൻസ്, ടി.യു. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.