മെൻസ്ട്രൽ കപ്പ് ബോധവത്ക്കരണവും വിതരണവും നടത്തി
1487823
Tuesday, December 17, 2024 6:04 AM IST
പുൽപ്പള്ളി: പഴശിരാജ കോളജ് വിമൻസ് സപ്പോർട്ട് സെല്ലും മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി എഎഫ്പിആർഒ എന്ന സന്നദ്ധസംഘടനയും ചേർന്ന് വിദ്യാർഥിനികൾക്ക് ബോധവത്കരണ ക്ലാസും മെൻസ്ട്രൽ കപ്പുകളും നൽകി. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നീതു ജോർജ്, വിമൻസ് സപ്പോർട്ട് സെൽ കണ്‍വീനർ ജോസ്ന കെ. ജോസഫ്, എഎഫ്പിആർഒ ഭാരവാഹികളായ വിഷ്ണു ചന്ദ്രശേഖർ, സുജിത്ത് വി. സുരേഷ്, അമല സൂസൻ പോൾ, പുൽപ്പള്ളി പഞ്ചായത്ത് കൗമാര വിഭാഗം കൗണ്‍സലർ ശാരി, നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
-