ക്രിസ്മസ് ആഘോഷം നടത്തി
1487564
Monday, December 16, 2024 6:12 AM IST
സുൽത്താൻ ബത്തേരി: ജില്ലയിലെ സിഎസ്ഐ സഭകളുടെ നേതൃത്വത്തിൽ സിഎസ്ഐ യുവജനസഖ്യവും വയനാട് ചർച്ച് ബോർഡും സംയുക്തമായി ക്രിസ്മസ് ആഘോഷം ബത്തേരി സിഎസ്ഐ ദേവാലയത്തിൽ നടത്തി. സിഎസ്ഐ മലബാർ മഹാഇടവക ബിഷപ്പ് റവ.ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു.
ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ക്രിസ്മസ് സന്ദേശം നൽകി. ചർച്ച് ബോർഡ് പ്രസിഡന്റ് ഫാ. ചെറിയാൻ, സെക്രട്ടറി ലിസ, ഫാ. സുനിൽ എടച്ചേരി, ഫാ. സാം പ്രകാശ്, ബില്ലി ഗ്രഹാം, ജോർജ്, സുബിൻ കൊയിലേരി, ഫാ. സിനോജ് മാനൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.