തരിയോട്, വരദൂർ ആരോഗ്യ കേന്ദ്രങ്ങൾ; ഇനി ഇ ഹെൽത്ത് സെന്ററുകൾ
1460475
Friday, October 11, 2024 5:25 AM IST
കൽപ്പറ്റ: തരിയോട് പ്രാഥമികാരോഗ്യ കേന്ദ്രവും വരദൂർ പ്രാഥമികാരോഗ്യ കേന്ദ്രവും ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി തരിയോട്, വരദൂർ ഹെൽത്ത് സെന്ററുകളിൽ നടന്ന ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ്(യുഎച്ച്ഐഡി)വിതരണം യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത എന്നിവർ നിർവഹിച്ചു.
വരദൂരിൽ നടന്ന ചടങ്ങിൽ കണിയാന്പറ്റ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജെസി ലെസ്ലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ പള്ളിക്കര തുടങ്ങിയവർ പങ്കെടുത്തു.