അസംപ്ഷനിൽ ചൈൽഡ് സൈക്യാട്രിക് ക്ലിനിക് ഉദ്ഘാടനം
1460474
Friday, October 11, 2024 5:25 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ ആശുപത്രിയിൽ ലാക മാനസീകാരോഗ്യ ദിനാഘോഷവും ചൈൽഡ് സൈക്യാട്രിക് ക്ലിനിക് ഉദ്ഘാടനവും നടത്തി. മാനസികാരോഗ്യ ചികിത്സാ രംഗത്ത് ആധുനിക ചികിത്സാ രീതികളോടെ ഒന്നര പതിറ്റാണ്ടിലേറെ സേവനം ചെയ്യുന്ന ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ വനിതാവികസന കോർപറേഷൻ ചെയർപേഴ്സണ് കെ.സി. റോസക്കുട്ടി ചൈൽഡ് സൈക്യാട്രിക് ക്ലിനിക് ഉദ്ഘാടനം ചെയ്തു.
ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് ഏബ്രഹാം, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, ഡോ. ജോ ടുട്ടു ജോർജ്, ഡോ. സിസ്റ്റർ ലിസ്റ്റ് മാത്യു, ഡോ. സ്മിതാറാണി, ഡോ. ചന്ദ്രൻ, ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.