ഉരുൾ ദുരന്തം: മേപ്പാടി സ്റ്റേഷന് ജില്ലാ പോലീസ് സഹകരണ സംഘം സ്റ്റേഷനറി സാധനങ്ങൾ നൽകി
1457814
Monday, September 30, 2024 6:03 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് മേപ്പാടി പോലീസ് സ്റ്റേഷന് ജില്ലാ പോലീസ് സഹകരണ സംഘം സ്റ്റേഷനറി സാധനങ്ങൾ നൽകി.
സംഘം പ്രസിഡന്റ് കെ.എം. ശശിധരനിൽനിന്നു സ്റ്റേഷന് ഹൗസ് ഓഫീസർ കെ.എസ്. അജേഷ് ഏറ്റുവാങ്ങി.
സംഘം ഡയറക്ടർമാരായ പി.സി. സജീവ്, എം. മോഹനൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ എം.ബി. ബിഗേഷ്, വൈസ് പ്രസിഡന്റ് സി.കെ. നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.