കിടപ്പുരോഗികൾക്കു സഹായ ഉപകരണങ്ങൾ നൽകി
1453859
Tuesday, September 17, 2024 6:45 AM IST
പൽപ്പള്ളി: വനം വകുപ്പ് ചെതലത്ത് റേഞ്ച് നടത്തിവരുന്ന സ്നേഹവും കരുതലും പദ്ധതിയുടെ ഭാഗമായി ദുബായ് കീംസ് എക്വിപ്മെന്റ്സ്, ചെറുവാടി അഡ്വഞ്ചർ ക്ലബ് എന്നിവയുടെ സഹായത്തോടെ ചീയന്പം 73, വട്ടപ്പാടി, കോളിമൂല ഭാഗങ്ങളിലെ കിടപ്പുരോഗികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ചീയന്പം 73 ജീവസ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ സമദ്, ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗഫൂർ, ടിഇഒ ജോഷി, വാർഡ് അംഗങ്ങളായ രാജൻ, റിയാസ് എന്നിവർ പ്രസംഗിച്ചു.