നവീകരിച്ച ബത്തേരി നഗരസഭാ ഓഫീസ് ജില്ലാ കളക്ടർ സന്ദർശിച്ചു
1453858
Tuesday, September 17, 2024 6:45 AM IST
സുൽത്താൻ ബത്തേരി: നവീകരിച്ച നഗരസഭാ കാര്യാലയം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സന്ദർശിച്ചു. 1962ൽ രൂപംകൊണ്ട ബത്തേരി പഞ്ചായത്ത് 2015ലാണ് നഗരസഭയായി ഉയർത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള നഗരസഭയാണ് ബത്തേരി-102.24 ചതുരശ്ര കിലോമീറ്റർ. നഗരസഭയുടെ ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ബത്തേരി പ്രോജക്ടുകളെക്കുറിച്ച് ചെയർമാൻ ടി.കെ. രമേശ് ജില്ലാ കളക്ടറോടു വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.