ഡോ.ഒ. സൂര്യനാരായണന്റെ നിര്യാണത്തിൽ അനുശോചിച്ചു
1453281
Saturday, September 14, 2024 5:33 AM IST
പുൽപ്പള്ളി: പഴശിരാജ കോളജ് പ്രഥമ പ്രിൻസിപ്പൽ ഡോ. ഒണ്ടെൻ സൂര്യനാരായണന്റെ നിര്യാണത്തിൽ കോളജ് സ്റ്റാഫ് അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ കെ.കെ. അബ്ദുൽ ബാരി, സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി, പ്രൊഫ. ഷെൽജി മാത്യു, കെ.പി. വിമ്യ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ കോളജിലെ അധ്യാപക പ്രതിനിധികളും അനധ്യാപകരും പങ്കെടുത്തു. മലബാറിന്റെ സ്വാതന്ത്ര്യ സമരചരിത്രകാരനും ഗവേഷകനുമായിരുന്ന അദ്ദേഹം തലശേരി ഗവ. ബ്രണ്ണൻ കോളജ്, കണ്ണൂർ എസ്എൻ കോളജ്, ആലുവ യുസി കോളജ്, കൽപ്പറ്റ ഗവ. കോളജ് എന്നീ കലാലയങ്ങളിലെ അധ്യാപകനായിരുന്നു.