രാജി സന്നദ്ധത അറിയിച്ച് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ്; കോണ്ഗ്രസ് നേതൃത്വത്തിനു കത്ത് നൽകി
1452981
Friday, September 13, 2024 4:43 AM IST
പുൽപ്പള്ളി: രാജി സന്നദ്ധത അറിയിച്ച് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ കോണ്ഗ്രസ് നേതൃത്വത്തിനു കത്ത് നൽകി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രാഷ്ട്രീയ കാര്യസമിതിയംഗം എ.പി. അനിൽകുമാർ എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ടി.എൻ. പ്രതാപൻ, സണ്ണി തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർക്കാണ് കത്ത് അയച്ചത്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി വിഷയത്തിൽ പാർട്ടി നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗം തനിക്കേതിരേ ദുരാരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ രാജി സന്നദ്ധത അറിയിച്ചതെന്നു വിജയൻ പറഞ്ഞു.