അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
1591104
Friday, September 12, 2025 10:07 PM IST
തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം. സുഹൃത്തുമായാണ് ജസ്റ്റിൻ ഇവിടെ എത്തിച്ചേർന്നത്.
നീന്തുന്നതിനിടെ കയത്തിൽ മുങ്ങി പോവുകയായിരുന്നു. ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് ആളുകളെ അറിയിക്കുകയും സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അവിടെയെത്തി യുവാവിനെ മുങ്ങിയെടുക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊച്ചു വീട്ടിൽ വിൽസൺ- സിനി ദമ്പതികളുടെ മകനാണ്. സഹേദരങ്ങൾ: ജോബിൻ, ജെയിസ്.