യുവജാഗരണ്‍ യാത്രക്ക് സ്വീകരണം
1591023
Friday, September 12, 2025 5:06 AM IST
കോഴിക്കോട്: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും എയ്ഡ്സിനുമെതിരായ ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എന്‍എസ്എസ് കാര്യാലയവും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന യുവജാഗരണ്‍ യാത്രക്ക് താമരശേരി ഐഎച്ച്ആര്‍ഡി കോളജില്‍ സ്വീകരണം നല്കി.
പ്രിന്‍സിപ്പല്‍ ഡോ. കെ.എം. രാധിക ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്. രേഷ്മ, ടി.സി. അര്‍ച്ചന, ഐക്യുഎസി കോഓഡിനേറ്റര്‍ എം. ആതിര, എന്‍എസ്എസ് സെക്രട്ടറി അശ്വിക അശോക് പ്രസംഗിച്ചു.
തുടര്‍ന്ന് ടീം മനോരഞ്ജന്‍ ആര്‍ട്സിന്റെയും എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും കലാപരിപാടികള്‍ അരങ്ങേറി.