മൈജി "മാസ് ഓഫറുകൾ മാസ് വിലക്കുറവ്' സെയിൽ 14 വരെ
1591024
Friday, September 12, 2025 5:06 AM IST
കോഴിക്കോട്: മൈജി ഓണം മാസ് ഓണത്തിന്റെ ഭാഗമായി മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന "മാസ് ഓഫറുകൾ മാസ് വിലക്കുറവ് ' സെയിൽ 14 വരെ. സെയിലിന്റെ ഭാഗമായി ഓരോ 10,000 രൂപയുടെ മൊബൈൽ ഫോൺ ടാബ്ലറ്റ് പർച്ചേസിനൊപ്പം വൻ ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.
10,000 രൂപ മുതൽ 29,900 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 1,250 രൂപ മുതൽ 2,500 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 30,000 രൂപ മുതൽ 59,999 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 3,750 രൂപ മുതൽ 6,250 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 60,000 രൂപ മുതൽ 99,999 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 7,500 രൂപ മുതൽ 11,250 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, ഒരു ലക്ഷം രൂപക്ക് മുകളിൽ വിലയുള്ളതിന് 12, 500 രൂപ മുതൽ 25,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ എന്നിങ്ങനെയാണ് ഓഫറുകൾ. ഐഫോൺ 16, ഐഫോൺ 15 എന്നിവ മറ്റെവിടത്തെക്കാളും കുറഞ്ഞ വിലയിൽ കില്ലർ പ്രൈസിൽ വാങ്ങാം. എംഐ പാഡും വൻവിലക്കുറവിൽ ലഭ്യമാണ്.
32 ആൻഡ് 43 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി, 43 ഇഞ്ച് 4 കെ ക്യുഎൽഇഡി ടിവി, 43 ഇഞ്ച് 4കെ എഫ്എച്ച്ഡി സ്മാർട്ട് ടിവി, 43 ഇഞ്ച് ഗൂഗിൾ യുഎച്ച്ഡി, 55 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 75 ഇഞ്ച് 4കെ ക്യുഎൽഇഡി ടിവിക്കൊപ്പം 7,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. എൽജി, വോൾട്ടാസ് എന്നീ ബ്രാൻഡുകളുടെ എല്ലാ മോഡൽ എസി കളും 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം.
ലാപ്ടോപ്പുകൾ ഏറ്റവും കുറഞ്ഞ മൈജി സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. കൂടാതെ ലാപ്ടോപ്പ് കിറ്റും സൗജന്യമായി ലഭിക്കും. ഹൈടെക് റിപ്പയർ ആൻഡ് സർവീസ് ലഭിക്കുന്ന മൈജി കെയറിലും സർവീസിന് വലിയ ഓഫറുകളുണ്ട്. 7994 111 666 എന്നീ നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ വീട്ടിലെത്തി സർവീസ് ചെയ്തുനൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249 001 001.