സരോവരത്ത് പരിശോധന തുടരുന്നു
1590501
Wednesday, September 10, 2025 5:21 AM IST
കോഴിക്കോട്: ആറു വര്‍ഷം മുമ്പ് കാണാതായ വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള പരിശോധന ഇന്നെലയും തുടര്‍ന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സരോവരത്തിന് സമീപത്തെ ചതുപ്പിലാണ് പരിശോധന നടക്കുന്നത്. ചതുപ്പില്‍ കെട്ടികിടക്കുന്ന വെള്ളവും ചെളിയും മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചു. ഇവിടെ മരത്തടികള്‍ കൂടികിടക്കുന്നുണ്ട്. ഇവ മാറ്റുന്ന പ്രവര്‍ത്തിയാണ് ഇന്നലെ നടന്നത്.
ചെളി പൂര്‍ണമായും മാറ്റിയ ശേഷം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആൻഡ് സ്റ്റഡി സെന്ററിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടത്തിനായി ലാന്‍ഡ് പെനിറ്റ് റൈറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും.