പ്രതിഷേധ പ്രകടനം നടത്തി
1591026
Friday, September 12, 2025 5:06 AM IST
കോഴിക്കോട്: പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരേ എഫ്എൻപിഒ കോഴിക്കോട് ഡിവിഷൻ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് സീനിയർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
നോൺ ഡെലിവറി ബ്രാഞ്ച് ഓഫീസുകളും, നോൺ ഡെലിവറി സബ് പോസ്റ്റ് ഓഫീസുകളും വ്യാപകമായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദേവഗിരി കോളജിലെ ബ്രാഞ്ച് ഓഫീസ്, തളി സബ് പോസ്റ്റ്ഓഫീസ് എന്നിവ പൂട്ടിക്കഴിഞ്ഞു.
നോൺ ഡെലിവറി ഓഫീസായ സിറ്റി പോസ്റ്റ് ഓഫീസ്, പരപ്പിൽ പോസ്റ്റ് ഓഫീസ്, പേട്ട പോസ്റ്റ് ഓഫീസ്, എസ്ആർകെ മിഷൻ ബ്രാഞ്ച് ഓഫീസ്, വൃന്ദാവൻ കോളനി ബ്രാഞ്ച് ഓഫീസ് എന്നിവ അടച്ചു പൂട്ടൽ ഭീഷണിയിലാണ്.
അശാസ്ത്രീയമായി നടപ്പാക്കുന്ന ഇത്തരം നടപടികൾ നിർത്തിവക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. രാജൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഹൈദരലി അധ്യക്ഷത വഹിച്ചു.