എലത്തൂരിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
1591028
Friday, September 12, 2025 5:12 AM IST
കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍, എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍, മറ്റ് വകുപ്പുകളുടെ നേതൃത്വത്തിലുള്ള റോഡ് പദ്ധതികള്‍ എന്നിവയുടെ പുരോഗതികളാണ് യോഗം വിലിരുത്തിയത്.
പുതിയ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും 30നകം പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
യോഗത്തില്‍ എലത്തൂര്‍ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, എക്സി. എൻജിനീയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.