മലബാര്‍ ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ സെന്റര്‍ രൂപികരിച്ചു
1590522
Wednesday, September 10, 2025 5:45 AM IST
കോഴിക്കോട്: മലബാറിലെ നാടന്‍ കലാകാരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പുതുതായി രൂപികരിച്ച മലബാര്‍ ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ആവശ്യപ്പെട്ടു. നാടന്‍ കലകളുടെ പഠന ഗവേഷണത്തിനായി ഫെലോഷിപ്പ് എര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. എം. രാജന് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി അഡ്വ.എം. രാജന് (പ്രസിഡന്റ്), സി.രമേശ് (ജനറല്‍ സെക്രട്ടറി), അഡ്വ. സുനീഷ് മാമിയില്‍, പി.ഐ. അജയന് ( വൈസ് പ്രസിഡന്റുമാര്‍), എം.ടി. സേതുമാധവന്, സി.പി. ശ്രീകല (സെക്രട്ടറിമാര്‍) , എം. അരവിന്ദാക്ഷന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.