കിണറ്റില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
1590519
Wednesday, September 10, 2025 5:41 AM IST
പേരാമ്പ്ര: പാലേരി വടക്കുമ്പാട് കിണറ്റില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പറമ്പില്‍ മേയുന്നതിനിടെ 20 അടിയോളം താഴ്ചയുള്ള ആള്മാറയില്ലാത്ത കിണറ്റിലാണ് പശു വീണത്.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി.കെ. ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വിനോദിന്റെയും നേതൃത്വത്തിലെത്തിയ സംഘം പശുവിനെ സുരക്ഷിതമായി കരയയ്ക്ക് എത്തിച്ചു.
സേനാംഗങ്ങളായ കെ. ശ്രീകാന്ത്, അഭിലജ്പത് ലാല്‍, അശ്വിന് ഗോവിന്ദ്, പി.പി. രജീഷ്, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.