ടൂറിസ്റ്റ് ബസിലെ ക്ലീനറെ മർദ്ദിച്ചു
1590826
Thursday, September 11, 2025 7:31 AM IST
കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. കാസർകോഡ് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന അമയ ബസിലെ ക്ലീനർ കാസർകോഡ് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാം തുണ്ടത്തിൽ അരവിന്ദി (27) നാണ് മർദ്ദനമേറ്റത്.
ഇന്നലെ പുലർച്ചെ 1.30ന് ബസ് നന്തിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്നും കയറിയ രണ്ട് പേരാണ് എസിയുടെ തണുപ്പ് പോരായെന്ന് പറഞ്ഞ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. മുഖത്ത് തുടരെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അരവിന്ദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.