കാർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
1590817
Thursday, September 11, 2025 7:31 AM IST
പുല്ലൂരാംപാറ: പള്ളിപ്പാലം - ഇലന്തുകടവ് റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിച്ചു. വൈദ്യുതപോസ്റ്റ് തകർത്ത് കാർ സമീപത്തെ മരത്തിൽ ഇടിച്ചു കയറി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പുല്ലൂരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.