കാറിടിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്
1590514
Wednesday, September 10, 2025 5:41 AM IST
കൊയിലാണ്ടി: കാറിടിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. വി.വി. ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിനിടെ കൊയിലാണ്ടി രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വച്ചാണ് കാര്‍ തട്ടിയത്. കാര്‍ നിര്‍ത്താതെ പോയി. കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. ബീനയുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.