എഎപി നിൽപ്പ് സമരം നടത്തി
1591030
Friday, September 12, 2025 5:12 AM IST
തിരുവമ്പാടി: ആന്റി ടോർച്ചർ നിയമം കേരളത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാർട്ടി പ്രവർത്തകർ തിരുവമ്പാടി പോലീസ് സ്റ്റേഷനു മുമ്പിൽ നിൽപ്പ് സമരം നടത്തി.
ഗുണ്ടകളും ക്രിമിനലുകളും നാട്ടിൽ സ്വൈര്യവിഹാരം നടത്തുമ്പോൾ നിരപരാധികളെ തടങ്കലിൽ വച്ച് പീഡിപ്പിക്കുന്നത് ഒരു തുടർക്കഥയാവുകയാണ്. ഇതിന് പരിഹാരമായി ആന്റി ടോർച്ചർ നിയമം നടപ്പാക്കുക മാത്രമേ വഴിയുള്ളുവെന്ന് ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു.
തോമസ് പുത്തൻപുരക്കൽ, ബേബി തരണിയിൽ, ജോർജ് പുതിയടത്ത്, ജിമ്മി അലക്സ് ഉഴുന്നാലിൽ, ജോസ് മുള്ളനാനിയിൽ എന്നിവർ നേതൃത്വം നൽകി.