വേസ്റ്റ് ബിൻ വിതരണം ചെയ്തു
1591027
Friday, September 12, 2025 5:06 AM IST
പുല്ലൂരാംപാറ: പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂളിൽ ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ വേസ്റ്റ് ബിൻ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് പി. റാണി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ ലിജോ കുന്നേൽ, ലാലിച്ചൻ പുല്ലംപ്ലാവിൽ, ഷിജു ചെമ്പനാനിയിൽ, അനിൽ തേക്കുംകാട്ടിൽ, ജോസ് ഒലക്കേങ്കിൽ, ബൈജു എമ്മാനുവേൽ, ഷാജി വാഴേപ്പറമ്പിൽ, സോണി ഇടവാക്കൽ, ശില്പ സുരേഷ് ബാബു, പി.എസ്. അജയ്, ദിൽഷ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.