ലഹരി വിൽപനയ്ക്കെതിരേ ശക്തമായ നടപടി വേണമെന്ന്
1591029
Friday, September 12, 2025 5:12 AM IST
കൂരാച്ചുണ്ട്: മലയോര മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മദ്യം, മറ്റ് ലഹരി വസ്തുക്കളുടെ വിൽപനയ്ക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി രൂപതാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ലഹരി വിൽപന തടയാൻ പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പെട്രോളിംഗ് നടത്തണം. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ കേരളാ മദ്യനിരോധന സമിതി നടത്തുന്ന സത്യഗ്രഹസമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ തയാറകണമെന്നും അല്ലാത്തപക്ഷം കേരള മദ്യനിരോധന സമിതിയോടൊപ്പം ചേർന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. രൂപതാ ഡയറക്ടർ ഫാ. ജിസോ മച്ചുകുഴിയിൽ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി ഉണ്ണ്യാപ്പള്ളി, റോയ് മുരിക്കോലിൽ, ടി.ടി. തോമസ്, ഏബ്രഹാം മണലോടി, എൻ.വി. ഏബ്രഹാം, വി.ജെ. മത്തായി, കെ.സി. ജോസഫ്, ജോർജ് വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.