സൈലം നെസ്റ്റ് പ്രവേശന പരീക്ഷ 13ന്
1590504
Wednesday, September 10, 2025 5:21 AM IST
കോഴിക്കോട്: കേരളത്തിലൂടനീളമുള്ള 40ഓളം സൈലം സ്കൂളുകളില്‍ സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള പ്രവേശന പരീക്ഷ, സൈലം നാഷണല്‍ എന്‍ട്രന്‍സ് സ്കോളര്‍ഷിപ്പ് ടെസ്റ്റ് (നെസ്റ്റ്) 13ന് നടക്കും. പ്ലസ്വണ്, പ്ലസ്ടുവിനോടൊപ്പം മെഡിക്കല്‍ -എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിന് വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന സൈലത്തിന്റെ പരിശീലന പ്രോഗ്രാമാണ് സൈലം സ്കൂള്‍.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ് സി സിലബസ് പഠിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നീറ്റ്, ജെഇഇ അഭിരുചി ഉള്ളവര്‍ക്കായി പ്രത്യേകം പരീക്ഷകള്‍ ആയിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സെന്ററുകളിലും ഓഫ്ലൈന് ആയാണ് പരീക്ഷ നടക്കുക.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ 3.30 വരെയാണ് പരീക്ഷാസമയം. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്കോളര്‍ഷിപ്പും ആറു കോടിയോളം വരുന്ന ഫീസ് സ്കോളര്‍ഷിപ്പുകളും ലഭിക്കും.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6009100300 എന്ന നമ്പറിലോ https://xlm.bz/nest സൈറ്റിലോ ബന്ധപ്പെടാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ലഭ്യമാണ്.